സൗരദ്രേക്കാണേ വാ ഭൂജംഗപതിവേഷ്ടിതേƒഥവാ ലഗ്നേ
ശശിസൌരഭ്യാം ദൃഷ്‌ടേ ബന്ധനമിഹ വാച്യമാദേശേ.
സാരം :-
ശനിദ്രേക്കാണമോ സര്‍പ്പദ്രേക്കാണമോ ലഗ്നത്തിലുദിക്കയും അവിടെ ശനിയുടെയു ചന്ദ്രന്‍റെയും ദൃഷ്ടി വരികയും ചെയ്താലും പ്രഷ്ടാവിനു ബന്ധനമുണ്ടാകുമെന്നു പറയണം
പാപക്ഷേത്രേഷു യമേ ത്രികോണചതുരശ്രസപ്തമേഷുഗതേ
ക്രൂരൈര്‍ന്നിരീക്ഷ്യമാണേ ബന്ധോസ്തീത്യാദിശേല്‍ ക്ഷിപ്രം
സാരം :-
അഞ്ച്, ഒന്‍പത്, നാല് എട്ട്, ഏഴ് ഈ ഭാവങ്ങള്‍ പാപന്മാരുടെ ക്ഷേത്രമായി വരികയും അവിടെ ശനി നില്‍ക്കുകയും അവിടെ പാപഗ്രഹങ്ങളുടെ ദൃഷ്ടി വരികയും ചെയ്‌താല്‍ ബന്ധനം പറയാവുന്നതാണ്.