വേശ്യാഹേതുരണേന വാ വ്യയഗതേ പാപേ ധനുഃസ്ഥേപുനര്‍-
ബന്ധോ രാജകൃതോƒസ്യ ദൂഷണവശാല്‍ പുത്രസ്ഥിതേ കഥ്യതാം
തദ്ധേതുര്‍ന്നവമസ്ഥിതേ പിതൃനിമിത്തോയം യഥാ ബദ്ധ്യതേ
മേഷാദിഃ ഖലു ലഗ്നയോര്‍ഭുവി തഥാ പശ്വാദിഭിഃ പൃച്ഛകഃ
സാരം :-
പന്ത്രണ്ട്, അഞ്ച്, രണ്ട്, ഒന്‍പത് ഈ നാല് ഭാവങ്ങളില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ ബന്ധനം ഉണ്ടാകുമെന്ന് പറഞ്ഞുവല്ലോ, ഇവയില്‍ പന്ത്രണ്ടില്‍ പാപന്‍ നിന്നാല്‍ വേശ്യാസ്ത്രീകള്‍ നിമിത്തമോ കടം നിമിത്തമോ ബന്ധനത്തിലിരിയ്ക്കുമെന്നും, രണ്ടില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ രാജദ്രോഹകുറ്റം നിമിത്തം ബന്ധനത്തിലിരിക്കാനിടവരുമെന്നും അഞ്ചില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ പുത്രന്‍റെ ദുഷ്ടകര്‍മ്മാദികള്‍ നിമിത്തമായും മറ്റും ബന്ധനത്തിലിരിക്കാനിടവരുമെന്നും ഒന്‍പതാം ഭാവത്തില്‍ പാപന്‍ നിന്നാല്‍ പിതാവിനെ സംബന്ധിച്ച ചില കാരണങ്ങളാല്‍ ബന്ധനത്തിലിരിക്കാനിടവരുമെന്നും പറയണം. ഇവിടെ ഈ നാല് ഭാവത്തില്‍ വച്ച് എന്തെങ്കിലും ഒരു ഭാവത്തില്‍ പാപന്‍ വന്നാല്‍ ബന്ധനത്തെ പറയരുത്. ഈ നാല് ഭാവങ്ങളിലില്ലെങ്കില്‍ മൂന്നു ഭാവങ്ങളിലെങ്കിലും പാപസ്ഥിതിയുണ്ടെങ്കിലെ ബന്ധനം പറയാവു. ഇവരില്‍ ബലവാനായ ഗ്രഹം ഏതു ഭാവത്തില്‍ നില്‍ക്കുന്നുവോ ആ ഭാവം കൊണ്ട് പറഞ്ഞ വേശ്യാഹേത്വാദികള്‍ ബന്ധനത്തിന് കാരണമാണെന്ന് പറയണം.