കൃത്വാലഗ്നം രവേഃ സ്ഥാനേ പ്രഷ്ടുര്‍ബന്ധോƒപി കഥ്യതാം
ലഗ്നേ പരസ്ഥിരദ്വന്ദ്വേ ബന്ധോ ദൂരാന്തികാദ്ധ്വസു.
സാരം :-
ആദിത്യന്‍റെ സ്ഥാനം ലഗ്നമെന്നു സങ്കല്പിച്ചു പ്രഷ്ടാവിന്‍റെ ബന്ധനത്തേയും പറഞ്ഞുകൊള്ളണം എങ്ങനെയെന്നാല്‍ ലഗ്നത്തിന്‍റെ ഏഴ്, അഞ്ച്, ഒമ്പത്, ഈ ഭാവങ്ങള്‍ പാപക്ഷേത്രങ്ങളാവുകയും ഇതില്‍ എവിടെയെങ്കിലും രണ്ടു പാപന്മാര്‍ നില്‍ക്കുകയോ അവരുടെ അംശകം വരികയോ ചെയ്‌താല്‍ പ്രഷ്ടാവിനു ജയില്‍വാസം ഉണ്ടാകുമെന്ന് പറയണം. ചരരാശി ലഗ്നമായാല്‍ ദുരെവച്ചാണെന്നും സ്ഥിരരാശി ലഗ്നമായാല്‍ സമീപപ്രദേശത്തുവച്ചാണെന്നും ഉഭയരാശി ലഗ്നമായാല്‍ വഴിയില്‍ വച്ചാണെന്നും പറയണം.