നൃത്തം ദ്യുനഗതേ കുജാര്‍ക്കഗൃഹഗേ ഖേടേ പ്രദീപഃ സ്മൃതഃ
ശുക്രേന്ദ്വാലയഗേ തു പായസമപി ക്ഷീരം ഘൃതം വാ പുനഃ
ബൌധേ ചന്ദനമാര്യമന്ദിരഗതേ മാലാപ്രസൂനാനി വാ
മന്ദര്‍ക്ഷേ ഖലു ഭൂഷാണാനി വസനം തത്തന്മുദേ ദീയതാം.
ഏതു ഗ്രഹത്തെക്കൊണ്ട് ദേവകോപം പറഞ്ഞുവോ ആ ഗ്രഹം ഏഴാം ഭാവത്തില്‍ നിന്നാല്‍ കോപശാന്തിക്കായി നൃത്തം ചെയ്യിക്കുകയും ഈ ഗ്രഹം സൂര്യന്‍റെയോ ചൊവ്വയുടെയോ രാശിയില്‍ നിന്നാല്‍ കോപശാന്തിക്ക് വിളക്ക് വയ്പിക്കുകയും ചന്ദ്രക്ഷേത്രത്തിലോ ശുക്രക്ഷേത്രങ്ങളിലോ നിന്നാല്‍ പായസം, പാല്, നെയ്യ് ഇതുകള്‍ നിവേദിപ്പിക്കയും ബുധക്ഷേത്രത്തില്‍ നിന്നാല്‍ ചന്ദനം ചാര്‍ത്തിക്കയും വ്യാഴക്ഷേത്രത്തില്‍ നിന്നാല്‍ മാല ചാര്‍ത്തിക്കയും പുഷ്പാഞ്ജലി നടത്തിക്കയും ശനിക്ഷേത്രത്തിലാണെങ്കില്‍ ആഭരണളേയും പട്ടു മുതലായ വസ്ത്രങ്ങളെയും സമര്‍പ്പിച്ച് ദേവനെ പ്രസാദിപ്പിക്കേണ്ടതാണ്. ദേവന്‍റെ ആനുകൂല്യത്തിനു ഈ ന്യായം അനുസരിച്ച് അതാതു പദാര്‍ത്ഥങ്ങളെ ദാനം ചെയ്യുന്നതും വിശേഷമായിരിക്കും.