ദൃഢാദൃഢക്രിയാത്തത്വാല്‍ ശുഭാശുഭഫലം ദ്വിധാ
മനോവാക് കര്‍മ്മജം തച്ച ത്രിവിധം തത്ഭിദോച്യതേ.
സാരം :-
ധൈര്യത്തോടുകൂടി ചെയ്തകര്‍മ്മംകൊണ്ടും അനുഭവയോഗ്യമായിത്തീര്‍ന്നഫലം ദൃഢഫലവും അറിവില്ലാഞ്ഞും മറ്റും സംഭവിച്ചുപോയ കര്‍മ്മംകൊണ്ട് അനുഭവയോഗ്യമായ ഫലം അദൃഢഫലവുമാകുന്നു. ഇങ്ങനെ ശുഭാങ്ങള്‍ക്കും അശുഭങ്ങള്‍ക്കും ഭേദമുണ്ട്. കൂടാതെ ഓരോന്നിനും മാനസികമായും വാചികമായും ശാരീരമായും മുമ്മൂന്ന് ഭേദങ്ങള്‍കൂടിയുണ്ട്. എങ്ങനെയെന്നാല്‍ ഒരു ശുഭഫലം അനുഭവയോഗ്യമായി കണ്ടാല്‍ അത് ദൃഢകര്‍മ്മംകൊണ്ട് സമ്പാദിയ്ക്കപ്പെട്ടതോ അദൃഢകര്‍മ്മം കൊണ്ട് സമ്പാദിക്കപ്പെട്ടതോ എന്ന് ആദ്യമായി അറിയണം. പിന്നീട് ആ കര്‍മ്മം മനസ്സുകൊണ്ടോ വാക്ക് കൊണ്ടോ കര്‍മ്മം കൊണ്ടോ അതോ ഈ മൂന്നു കൊണ്ടോ പ്രവര്‍ത്തിച്ചതെന്നു പിന്നീട് അറിയണം.