ഭൗമോ രോഗം കുരുതേ ഭോഗം ശുക്രസ്ത്വരോഗതാം സൗമ്യഃ
സൗരോ മരണം ദിനകൃന്നാശം ചിരജീവനം ജീവഃ ഇതി.
സാരം :-
ചൊവ്വാ അനിഷ്ടപ്രദനായാല്‍ രോഗവും
ശുക്രന്‍ ഇഷ്ടപ്രദനായാല്‍ ഭോഗസുഖവും
ബുധന്‍ ഇഷ്ടപ്രദനായാല്‍ ആരോഗ്യം മുതലായ ദേഹസുഖവും
ശനി അനിഷ്ടനായാല്‍ മരണവും
ആദിത്യന്‍ അനിഷ്ടദനായാല്‍ പല വിധേന നാശവും
വ്യാഴം ഇഷ്ടദനായാല്‍ ദീര്‍ഘായുസ്സും
*************
ദ്യുനസ്ഥൗ കുജഭാനുജൗ ഖലു രുജേ സ്യാതാം തായോഃ കസ്യപി
ദ്യോഗോƒന്യസ്യ മദസ്ഥിതിശ്ച മൃതയോ രിഃഫാര്‍ത്ഥസംസ്ഥൗ ച തൗ
പാപാഃ സ്യുശ്ചതുരശ്രഗാഞ്ച മൃതിദാഃ പ്രോക്തം ത്വിദം ചിന്തനം
ഭാവാനാം തദധീശകാരകവിഹംഗാനാം ത്രയാണാമപി
സാരം :-
ചൊവ്വയും ശനിയും എഴാം ഭാവത്തില്‍ നിന്നാല്‍ രോഗത്തെ പറയണം. അവരില്‍ ഒരാള്‍ ലഗ്നത്തിലും ഒരാള്‍ എഴാം ഏഴാം ഭാവത്തിലും നിന്നാലും ആ കുജശനികള്‍ പന്ത്രണ്ടിലും രണ്ടിലുമായി നിന്നാലും നാലിലുമെട്ടിലുമായി നിന്നാലും മരണത്തെ പറയേണ്ടതാണ്. ഈ യോഗം പറയപ്പെട്ടത് ലഗ്നത്തെ ആസ്പദമാക്കിയാണല്ലോ. അതുപോലെ ലഗ്നാധിപനേയും കാരകഗ്രഹമായ ചന്ദ്രനേയും ആസ്പദമാക്കിയും ചിന്തിക്കേണ്ടതാണ്. അതുപോലെ ഏതൊരു ഭാവത്തെക്കുറിച്ച് വിചാരിക്കുന്നുവോ ആ ഭാവത്തെയും ഭാവാധിപനേയും കാരകഗ്രഹത്തേയും ആസ്പദമാക്കി ചിന്തിച്ചുകൊള്ളണം. ഈ യോഗം "ദിവാകരേന്ദു സ്മരഗൗകുജാര്‍ക്കജൗ" എന്നുള്ള ബൃഹജ്ജാതകവചനത്തില്‍ മിക്കവാറും സാരാംശമാണ്.