ദൈവാനുകൂല്യം പ്രതികൂലതാം വാ
വിചാര്യസത്യാം പ്രതികൂലതായാം
തദാനുകൂല്യായ വിധിര്‍വിധേയോ
യതസ്തഃ സംപ്രതി കഥ്യതേ തല്‍.
സാരം :-
പ്രഷ്ടാവിനു ദേവന്‍റെ ആനുകൂല്യമോ അതല്ല ദേവപ്രതികൂലതയാണോ ഉള്ളത് എന്ന് വിചാരിച്ചു നോക്കിയാല്‍ ദേവപ്രതികൂല്യമാണ് ഉള്ളതെന്ന് കണ്ടാല്‍ അതിന്‍റെ അനുകൂലത സമ്പാദിക്കുന്നതിനായി വേണ്ടതെല്ലാം പ്രവര്‍ത്തിക്കേണ്ട ആവശ്യമുള്ളതിനാല്‍ ദേവന്‍റെ അനുകൂല്യാദിയെത്തന്നെ ആദ്യം പറയണം.