ആരോഗ്യം നൃപമാനനം ധനസമായാനം സുഹൃത്സംഭവഃ
സാഫല്യം സകലക്രിയാസു സതതം ചിത്തപ്രസാദോദയഃ
സ്ഥാനപ്രാപ്തിജനാനുരാഗസുയശഃസന്താനലാഭാദയോ
വാച്യാഃ സ്യുഃ ഖലു സംപദോƒഭിമതഭാവോപേതഖേടോചിതാഃ
സാരം :-
മേല്‍പറഞ്ഞവണ്ണം ഭാവങ്ങളും ഗ്രഹങ്ങളും ഇഷ്ടരൂപങ്ങളായാല്‍ സമ്പത്തിനെയാണല്ലോ പറയേണ്ടത്. ആരോഗ്യം, രാജാനുകൂല്യം ബന്ധുജനലാഭം എല്ലാ കര്‍മ്മങ്ങളിലും ഫലപൂര്‍ത്തി എല്ലായ്പോഴും മനസ്സിനാനന്ദം, ഉയര്‍ന്നനില, ജനങ്ങളുമായി സ്നേഹാദരങ്ങള്‍, കീര്‍ത്തി, സന്താനലാഭം ഇത്യാദികളാണ് സമ്പത്തുകള്‍. ഇവിടെയും അഭീഷ്ടങ്ങളായ ഭാവങ്ങള്‍ക്കും ഗൃഹങ്ങള്‍ക്കും അനുകൂലങ്ങളായ സമ്പത്തുകളെ പറഞ്ഞുകൊള്ളണം