നിര്യാണം വിഷമാമയോ നിജ്ജനാപായോ ഗൃഹപ്ലോഷണം
സ്ഥാനഭ്രംശനരേന്ദ്രകോപജനവിദ്വേഷാര്‍ത്ഥഭൂരിവ്യയാഃ
ചോരാര്‍ത്ഥാപഹൃതിശ്ച മാനവിഹതിര്‍ദുഷ്കീര്‍ത്തിരേവംവിധാ
വാച്യാസ്സ്യുര്‍വിപദോ വിലോക്യ വിഹഗാന്‍ ഭാവാനനിഷ്ടപ്രദാന്‍
സാരം :-
മേല്‍പറഞ്ഞിട്ടുള്ള ന്യായങ്ങളെക്കൊണ്ട് ചിന്തിക്കുമ്പോള്‍ ഭാവങ്ങളും ഗ്രഹങ്ങളും ദോഷമാത്രരൂപമായികണ്ടാല്‍ ആപത്തുകളെയാണല്ലോ പറയേണ്ടത്. മരണം, കഠിനതരവും ദീര്‍ഘരൂപവുമായ രോഗം, സ്വജങ്ങളുടെ നാശം, ഗൃഹത്തിന് അഗ്നിഭയം, അവസ്ഥയ്ക്ക് ഭ്രംശം, രാജകോപം, പൊതുജനങ്ങളുമായി വിരോധം, ധനത്തിലധികമായ വ്യയം, കള്ളന്മാരുടെ മോക്ഷണം, മാനഹാനി ഇവയെല്ലാമാണ് ആപത്തുകള്‍. അനിഷ്ടങ്ങളായ ഗ്രഹങ്ങള്‍ക്കും ഭാവങ്ങള്‍ക്കും ഏതെല്ലാം ഫലം യോജിക്കുമോ ആ ഫലങ്ങളെയെല്ലാം ഇവിടെ പറഞ്ഞുകൊള്ളണം.