ദേവേ ദീപസമര്‍പ്പണഞ്ച ഹവനം ഭൗമേ ച തല്‍ക്ഷേത്രഗേ
ചാന്ദ്രൗ തദ്ഗൃഹഗേ ച നൃത്തകരണം ജീവേ ച തല്‍ക്ഷേത്രഗേ
കര്‍ത്തവ്യം ദ്വിജഭോജനഞ്ച വിതരേദ്ദേവായ ഹേമാദികം
ശുക്രേ തദ്ഗൃഹഗേ ച രോഗശമനായാന്നം പ്രദേയം ബഹു.
സാരം :-
ചൊവ്വയോ ചൊവ്വയുടെ രാശിയില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ ദേവപ്രീതിക്കുവേണ്ടി വിളക്കുവയ്പ് ഗണപതി ഹോമം മുതലായവ നടത്തണം
ബുധനോ ബുധക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ ദേവപ്രീതിക്കുവേണ്ടി നൃത്തം ചെയ്യിക്കണം.
വ്യാഴമോ വ്യാഴക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപിച്ചാല്‍, ബ്രാഹ്മണര്‍ക്ക് മൃഷ്ടാന്നദാനം ചെയ്കയും ദേവന് സ്വര്‍ണ്ണം മുതലായവകൊണ്ട് ആഭരണം സമര്‍പ്പിക്കയും വേണം.
ശുക്രനോ ശുക്രക്ഷേതത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ വളരെ അന്നദാനം ചെയ്യുകയും വേണമെന്നും അതിനാല്‍ രോഗശമനമുണ്ടാകുമെന്നും പറയണം.