രന്ധ്രഗേ കര്‍മ്മസംസ്ഥേ ച പൂജാ വാ ബലികര്‍മ്മ വാ
ഗീതം വാദ്യഞ്ചരിഃഫസ്ഥേ തത്തല്‍പ്രീത്യൈ പ്രദീയതാം
സാരം :-
അനിഷ്ടനായ ഗ്രഹം അഷ്ടമത്തിലോ പത്തിലോ നിന്നാല്‍ പൂജാകര്‍മ്മങ്ങള്‍ കൊണ്ടോ ബലികര്‍മ്മങ്ങള്‍ കൊണ്ടോ ദേവനെ പ്രീതിപ്പെടുത്തണം.
അനിഷ്ടനായ ഗ്രഹം പന്ത്രണ്ടാമെടത്ത് നിന്നാല്‍ വാദ്യവിശേഷങ്ങളെക്കൊണ്ടും ഗാനവിശേഷങ്ങളെക്കൊണ്ടും ദേവന്‍റെ പ്രീതി വരുത്തികൊള്ളണം.