ശരീരത്തില്‍ ശിവനാകുന്ന ജീവന്‍, അല്ലെങ്കില്‍ ശ്വാസം അല്ലെങ്കില്‍ പ്രാണവായു പ്രധാനമായും തങ്ങിനില്‍ക്കുന്ന ഇടങ്ങളാണ് "മര്‍മ്മങ്ങള്‍"
ശരീരത്തിന്‍റെ ഏതൊരുഭാഗത്ത് മുറിയുകയോ, വീഴ്ച, തട്ട്, ഇടി, അടി, എന്നിവകൊണ്ട് ചതവോ വൃണമോ ഉണ്ടാവുകയോ ചെയ്യുന്നതിന്‍റെ ഫലമായി ശാരീരികമായി വിഷമതകള്‍ ഉണ്ടാവുകയോ ജീവഹാനിതന്നെ സംഭവിക്കുകയോ ചെയ്യുന്ന സ്ഥാനങ്ങളാണ് മര്‍മ്മങ്ങള്‍.