അചിരേണ ചരേ മോക്ഷ സ്ഥിരഭേ മോക്ഷസ്തു ദീര്‍ഘകാലേന
ദ്വിശരീരഗതേ സൗരേ മദ്ധ്യമകാലേന മോക്ഷഃസ്യാല്‍ - ഇതി.
സാരം :-
പ്രഷ്ടാവിന്‍റെ ജയില്‍ വാസത്തിന്‍റെ കാലം ഇത്രകാലമെന്ന് പറയുന്നു.
ശനി ചരരാശിയില്‍ നില്‍ക്കുന്നു എങ്കില്‍ വേഗേന ബന്ധനം വിട്ടു പോരാനിടവരുമെന്നും ശനി സ്ഥിരരാശിയിലാണെങ്കില്‍ ബന്ധത്തില്‍ വളരെക്കാലം കിടക്കേണ്ടിവരുമെന്നും ശനി ഉഭയരാശിയില്‍ നിന്നാല്‍ ഏറ്റവും അടുത്തു ഏറ്റവും ദൂരവുമല്ലാത്തകാലത്ത് ബന്ധനമോചനം സംഭവിക്കുമെന്ന് പറയണം.