ജീവേ ഹേെതൗ ത്വാത്മനാ കല്പിതാനാം
പശ്വാദീനാമീശ്വരസ്യാപ്രദാനാല്‍
കോപോ ദേവസ്യാപഹൃത്യാഥ തേഷാം
ജീവാര്‍ത്ഥം വാഗര്‍പ്പിതാനര്‍പ്പണാദ്വാ
സാരം :-
ദേവകോപത്തിനുള്ള കാരണം ജീവധനമാണെന്ന് വന്നാല്‍ ദേവസന്നിധിയില്‍ സമര്‍പ്പിക്കാമെന്ന് നിശ്ചയിച്ച പശുക്കള്‍ മുതലായ ജന്തുക്കള്‍ സമര്‍പ്പിക്കായ്കകൊണ്ടോ അല്ലെങ്കില്‍ പശുക്കള്‍ മുതലായ ദേവസ്വത്തിനെ കൈവശപ്പെടുത്തുകയോ അതല്ല മനുഷ്യര്‍ മുതലായ ജീവജന്തുക്കളുടെ സംരക്ഷയ്ക്കുവേണ്ടി ദേവന് വഴിപാട് നടത്താമെന്ന് പറഞ്ഞതനുസരിച്ച് നടത്തായ്ക്കയാലോ ആണ് ദേവന്‍ കോപിച്ചിരിക്കുന്നതെന്ന് പറയണം.