ലഗ്നസ്ഥേഷു സസത്സ്വിനാദിഷു വദേത്തദ്ദേവതാനുഗ്രഹം
പ്രഷ്ടൃണാമഥബാധകാലയഗതേ ധര്‍മ്മാധിപേ പ്രാക് ചിരം
യല്‍കിഞ്ചില്‍ സമുപാസ്യ ദൈവതമമുഷ്യോപേക്ഷയാ സാമ്പ്രതം
തല്‍കോപോƒ സ്തി ഭജേത ദൈവതമദോ ഭദ്രാര്‍ത്ഥമിത്യാദിശേല്‍
സാരം :-
സൂര്യാദികളില്‍ ഒരു ഗ്രഹം ഒരു ശുഭഗ്രഹത്തോടുകൂടി ലഗ്നത്തില്‍ നിന്നാല്‍ ആ ഗ്രഹത്തെക്കൊണ്ട് പറയേണ്ട ദേവന്‍റെ സഹായം പ്രഷ്ടാക്കന്മാര്‍ക്കുണ്ടെന്ന് പറയണം.
ഒന്‍പതാം ഭാവാധിപന്‍ ബാധാരാശിയില്‍ നിന്നാല്‍ ഒരു ദേവനെ മുന്‍പേ ഏറെക്കാലം ശ്രദ്ധയോടുകൂടി സേവിച്ചിരുന്നു എന്നും ഇപ്പോള്‍ ആ ദേവോപാസനത്തെ ആച്ചരിക്കുന്നില്ലെന്നും അതിനാല്‍ ആ ദേവന്‍റെ കോപം വര്‍ദ്ധിച്ചിരിക്കുന്നു എന്നും പറയണം. കോപശമനം വരുത്തുന്നതിനും യോഗാദ്യനിഷ്ടം മാറി ആരോഗ്യാദ്യൈശ്വര്യം വര്‍ദ്ധിക്കുന്നതിനുമായി ഈ ദേവനെ ഭാജിക്കേണ്ടതാണെന്നു നിര്‍ബന്ധമായി പറയണം.