ചന്ദ്രേ പാപയുതേ അഥവാ ഭൃഗുസുതേ കാമേƒഥവാ വേശ്മനി
സ്തീഭീഃ സ്യാല്‍ കലഹോƒഥ ബന്ധുകലഹഃ പാപേ ഭവേദ്ബന്ധുഗേ
മാതൃക്ലേശകരോ ശുഭേƒസ്തസുഖഗഃ സൗമ്യേസ്തഗേ ബന്ധുഗഃ
പാപശ്ചദബലാവശാല്‍ സ്വജനനീം പ്രഷ്ടാധികം പീഡയേല്‍.
സാരം :-
ചന്ദ്രനോ ശുക്രനോ പാപഗ്രഹത്തോടുകൂടി എഴാം ഭാവത്തില്‍ നിന്നാല്‍ സ്ത്രീകളോട് (ഭാര്യമാരോട്) കലഹം ഉണ്ടാകും. നാലില്‍ പാപഗ്രഹം നിന്നാല്‍ കലഹാദികളെക്കൊണ്ട് മാതാവിനെ ദുഃഖിപ്പിക്കും. നാലില്‍ പാപനും ഏഴില്‍ ശുഭനുംകൂടി വന്നാല്‍ പ്രഷ്ടാവ് ഭാര്യയ്ക്ക് അധീനനായിട്ടു അമ്മയെ ക്ലേശിപ്പിക്കും.