വ്യയസുതധനധര്‍മ്മഗൈരസൗമ്യൈര്‍
ഭവനസമാനനിബന്ധനാ വികല്പ്യ
ഭുജഗനിഗളപാശഭൃദ്ദൃഗാണൈര്‍-
ബലവദസൗമ്യനിരീക്ഷിതൈശ്ചതദ്വല്‍
സാരം :-
ലഗ്നത്തില്‍ നിന്ന് പന്ത്രണ്ടിലും അഞ്ചിലും രണ്ടിലും ഒന്‍പതിലും പാപഗ്രഹങ്ങള്‍ നിന്നാല്‍ പ്രഷ്ടാവിനു ബന്ധനസ്ഥിതി അനുഭവിക്കേണ്ടിവരുമെന്ന് പറയണം. അല്ലെങ്കില്‍ ലഗ്നത്തില്‍ സര്‍പ്പദ്രേക്കാണമോ സിഗളദ്രേക്കാണമോ പാശ (കയറ) ദ്രേക്കാണമോ ഉദിക്കുകയും അതിനു പ്രബലന്മാരായ പാപന്മാരുടെ ദൃഷ്ടി വരികയും ചെയ്താലും ബന്ധത്തെ പറയണം. ഇവിടുത്തെ ബന്ധനം ഭവനസമാനമാണ്. അതായത് മേടസ്വരൂപം ആടാണല്ലോ. അതിനെ കയറുകൊണ്ടാണല്ലോ ബന്ധിക്കുന്നതു. ഇടവവും ഇപ്രകാരം തന്നെ. മിഥുനം നരരാശിയാണല്ലോ. ഈ രാശി ലഗ്നമായാല്‍ നരന്മാരില്‍ നിന്നും മറ്റുള്ള ബന്ധത്തെയാണ് പറയേണ്ടത്. ഇതുപോലെ അതാതു രാശിദ്രവ്യങ്ങളുടെ ബന്ധനത്തെയാണ് പറയേണ്ടത്. ഇതുപോലെ അതാതു രാശിദ്രവ്യങ്ങളുടെ ബന്ധരീതിയനുസരിച്ച് മറ്റുള്ളിടത്ത് വിചാരിച്ചു കൊള്ളണം. ദ്രേക്കാണങ്ങളുടെ ജ്ഞാനം ഹോരയില്‍ ദ്രേക്കാണാദ്ധ്യായത്തില്‍ നിന്ന് ഗ്രഹിച്ചുകൊള്ളണം.