ദേവൈര്‍വ്വാ ധര്‍മ്മദൈവൈഃ ഫണിപിതൃഗുരുഭിര്‍-
ബ്രാഹ്മണൈഃ പ്രേതഭൂതൈഃ
പീഡാ യാ സ്യാല്‍ കൃതാ സാ തദനു ഭവതി യാ
ഭൃഗഭവാ വാഗ്ഭവാ വാ
യാ സ്യാദ്ഭൂയോ വിഷോത്ഥാ പുനരിഹ രിപുഭി-
യ്യാ കൃതാ സാ ച താസാം
ഹേതുശ്ചാപി ക്രമേണ പ്രിതിവിധിരപിച
പ്രോച്യതേ പൃച്ഛകാനാം
സാരം :-
ഒന്നാമതായി ദേവകോപവും പിന്നീട് ക്രമേണ ധര്‍മ്മദൈവകോപം സര്‍പ്പബാധ പിതൃകോപം ഗുരുശാപം ബ്രാഹ്മണകോപം പ്രേതബാധ ദൃഷ്ടി ബാധ വാഗ്ദോഷം കൈവിഷം ആഭിചാരം ഇവകളെയും ഈ ആദ്ധ്യായത്തില്‍ ഈ ക്രമത്തില്‍ പറയപ്പെടുന്നു. ഈ ഓരോന്നിന്‍റെയും കാരണങ്ങളേയും അത് നിമിത്തമുണ്ടാകുന്ന ഉപദ്രവങ്ങളേയും അതിനുള്ള ശമനക്രിയകളേയുംകൂടി അവിടവിടെ പറയപ്പെടുന്നു.