ബാധകാദ്യഹിതസ്ഥാനനാഥേ ലാഭാര്‍ത്ഥഗേ ഗ്രഹേ
തത്തദ്ദൈവതകോപസ്സ്യാദ്ദേവസ്വസ്യാപഹാരതഃ
സാരം :-
ബാധകാധിപനോ അഷ്ടമം മുതലായ അനിഷ്ടഭാവങ്ങളുടെ അധിപനോ രണ്ടാംഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നിന്നാല്‍ ആ ഗ്രഹത്തെക്കൊണ്ട് പറയാവുന്ന ദേവന്‍റെ കോപമുണ്ടെന്നും അതിനു കാരണം ആ ദേവന്‍റെ ധനത്തെ അപഹരിച്ചതാണെന്നും പറയണം.