ഹേതുര്‍ദ്ധാതുരുദാഹൃതശ്ചരഗൃഹേ ധാതുഗ്രഹേ വോദിതേ
മൂലം മൂലഖഗേ സ്ഥിരേ ദ്വിതനുഭേ ജീവശ്ച ജീവഗ്രഹേ
മൂലം ഭൂമി മഹീരുഹാദ്യമുദിതം ഹേമാദയോ ധാതവോ
ജീവാമര്‍ത്ത്യ ചതുഷ്പദപ്രഭൃതയോ രാശേഃ സമാനാശ്ച തേ
സാരം :-
ചരരാശി ലഗ്നമായി വരികയോ ലഗ്നത്തില്‍ ധാതുകാരകനായ ഗ്രഹം വരികയോ ചെയ്‌താല്‍ അപഹരിച്ച ദേവധനം ധാതുരൂപമായിട്ടുള്ളതാണെന്നും പറയണം.
സ്ഥിരരാശി ലഗ്നമാകുകയോ മൂലകാരകനായ ഗ്രഹം ലഗ്നത്തില്‍ വരികയോ ചെയ്‌താല്‍ മൂലദ്രവ്യത്തിന്‍റെ അപഹരണം നിമിത്തമാണ് ദേവകോപമുണ്ടായതെന്ന് പറയണം.
ഉഭയരാശി ലഗ്നമായാലും ജീവകാരകനായ ഗ്രഹം ലഗ്നത്തില്‍ നിന്നാലും ജീവധനം നിമിത്തം ദേവകോപത്തെ പറയണം.
ഭൂമി, വൃക്ഷങ്ങള്‍, സസ്യങ്ങള്‍ മുതലായവ മൂല ദ്രവ്യങ്ങള്‍
സ്വര്‍ണ്ണം, വെള്ളി മുതലായ ലോഹങ്ങള്‍ ധാതുദ്രവ്യങ്ങള്‍
മനുഷ്യര്‍, പശുക്കള്‍ മുതലായവ ജീവദ്രവ്യങ്ങളുമാണ്, ജീവദ്രവ്യങ്ങളെ അതാതു രാശിക്ക് തുല്യങ്ങളായി വിചാരിക്കണം. മേടം രാശികൊണ്ട് ആടും ഇടവം രാശികൊണ്ട് കാളയും മിഥുനം രാശികൊണ്ട് മനുഷ്യരും ഇങ്ങിനെ ക്രമേണ അറിഞ്ഞുകൊള്ളണം.