ധാെതൗ ഹേെതൗ ദേയഹേമാദ്യദാനാല്‍
സ്വീകാരാദ്വാ ദേവസംബന്ധിനോƒസ്യ
മൂലേ ഹേെതൗ ഭൂമിധാന്യാദികാനാം
കോപോ ദേവസ്യാപഹാരാദ്യവദ്യൈഃ
ധാതുദ്രവ്യമാണ് ദേവകോപത്തിന് കാരണമെന്ന് കാണുന്ന പക്ഷം ദേവന് ദേവസന്നിധിയില്‍ സമര്‍പ്പിക്കേണ്ടതായ സ്വര്‍ണ്ണം മുതലായ ധാതുപദാര്‍ത്ഥങ്ങളെ സമര്‍പ്പിക്കാഞ്ഞിട്ടോ അല്ലെങ്കില്‍ ദേവന്‍റെ വകയായ സ്വര്‍ണ്ണാദിപദാര്‍ത്ഥങ്ങള്‍ അപഹരിക്കകൊണ്ടോ ആണ് ദേവകോപം സംഭവിച്ചതെന്ന് പറയണം.
മൂലദ്രവ്യം ദേവകോപകാരണമായി വന്നാല്‍ ദേവനെ സംബന്ധിച്ച ഭൂമി ധാന്യം മുതലായവയെ അപഹരിക്കയാലോ ഈവക ദ്രവ്യങ്ങള്‍ ദേവന് സമര്‍പ്പിക്കേണ്ടത് സമര്‍പ്പിക്കായ്കയാലോ ദേവകോപത്തിന് ഇടവന്നിരിക്കുന്നു എന്ന് പറയണം.