അദൃശ്യാര്‍ദ്ധസ്ഥിതേƒസ്തേശേ പ്രഷ്ടുഃ സ്യാദ്ഗൂഢകാമതാ
സ്പഷ്ടകാമോ ഭവേല്‍ പ്രഷ്ടാ ദ്യൂനേശേ ദൃശ്യഭാഗഗേ
സാരം :-
ഏഴാം ഭാവാധിപന്‍ അദൃശ്യാര്‍ദ്ധഭാഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ പ്രഷ്ടാവിന്‍റെ കാമത്തെ രഹസ്യമായിവച്ചു പെരുമാറും (അനുഭവിക്കും). ഏഴാം ഭാവാധിപന്‍ ദൃശ്യത്തില്‍ നില്‍ക്കുകയാണെങ്കില്‍ പ്രഷ്ടാവിന്‍റെ കാമവിചാരത്തെ പരസ്യമായി പ്രകടിപ്പിക്കും.