അഥ ദൂതഃ പദച്ഛായാമാനം കുര്യാല്‍ സമക്ഷിതൗ
യസ്മിന്‍ രാശൌ സ്ഥിതം സ്വ൪ണ്ണം സ സ്യാദാരൂഢസംജ്ഞകഃ
ജ്ഞാത്വാദൈവവിദാരൂഢം സ്വ൪ണ്ണസ്യോത്താനതാദി ച
പൃച്ഛകായ ഫലം കിഞ്ചില്‍ പ്രോച്യ പൂജാം സമാപ്യ ച
വരാടീരഷ്ടശസ്ത്യക്ത്വാ സ്ഥാനത്രിതയതഃ പൃഥക്
ശിഷ്ടസംഖ്യാമപി ജ്ഞാത്വാ രക്ഷണീയാ വരാടികാഃ
സാരം :-
ദൂതന്‍ രാശിചക്രത്തിലെ രാശിയില്‍ സ്വ൪ണ്ണം വച്ചതിനുശേഷം നിരപ്പുള്ള ഭൂമിയില്‍ ചെന്ന് ഛായ (നിഴല്‍) അളന്നു നിഴലിന്‍റെ അടിയും അംഗുലവും ഇത്രയുണ്ടെന്ന് അറിയണം. (അറിഞ്ഞു പറയണമെന്നു ചുരുക്കം). ഏതൊരു രാശിയില്‍ സ്വ൪ണ്ണംവെച്ചുവോ ആ രാശി ആരൂഢമാകുന്നു. ദൈവജ്ഞന്‍ ഈ ആരൂഢരാശിയേയും സ്വ൪ണ്ണം മല൪ന്നോ കമഴ്ന്നോ ഇത്യാദി ഭേദത്തേയും മനസ്സിലാക്കി പ്രഷ്ടാവിനോട് അല്‍പം ഒരു ഫലം അപ്പോള്‍ തന്നെ പറഞ്ഞതിനുശേഷം രാശിചക്ര പൂജ അവസാനിപ്പിക്കണം.
മുന്‍പേ മൂന്നായി വിഭജിച്ചിരിക്കുന്ന കവിടികളില്‍ നിന്ന് എട്ട് വീതം കവിടികള്‍ മൂന്നായി വിഭജിച്ചിരിക്കുന്ന കവിടികളില്‍ ഓരോ ഭാഗത്ത് നിന്ന് കുറച്ച് ബാക്കി കവിടികളുടെ സംഖ്യ അറിഞ്ഞ് അവയേയും രക്ഷിച്ചു കൊള്‍ക. ഇവിടെ അല്‍പം ഫലം പറയണമെന്നു പറഞ്ഞിട്ടുള്ളത് പ്രഷ്ടാവ് വയ്ക്കുന്ന വെറ്റില പരിശോദിച്ച് വേണം ഫലം പറയേണ്ടത്. കൂടാതെ വ്യാഴത്തിന്‍റെ സ്ഥിതികൊണ്ടും സാമാന്യമായ ഒരു ഫലം പറയുക പതിവുണ്ട്. ഈ ശേഷിക്കുന്ന അഷ്ടമംഗല സംഖ്യ ആകെ നാലോ, പന്ത്രണ്ടോ, ഇരുപതോ, ആയിരിക്കുമത്രെ.