ഗ്രഹങ്ങളുടെ യുദ്ധത്തിന് ഉല്ലേഖം, ഭേദം, അംശുവിമ൪ദ്ദം, അപസവ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു വ്യത്യാസമുണ്ട്. ഇവയെ പൊതുവെയാണ് ഇവിടെ യുദ്ധമെന്നു പറഞ്ഞിട്ടുള്ളത്.
ഉല്ലേഖം :-
രണ്ടു ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തില്‍ സംബന്ധിച്ചു നില്‍ക്കുമ്പോള്‍ ഉല്ലേഖമെന്നു പറയുന്നു.
ഭേദം :-
ഒരു ഗ്രഹത്തെക്കൊണ്ട് മറ്റൊരു ഗ്രഹം മറയുന്നതിനു ഭേദം എന്ന് പറയുന്നു.
അംശുവിമ൪ദ്ദം :-
രണ്ടു ഗ്രഹങ്ങള്‍ ഒരു തിയ്യതികൊണ്ട് ഒരുമിക്കുമ്പോള്‍ അത് അംശുവിമ൪ദ്ദമാകുന്നു.
അപസവ്യം :-
ഒരു ഗ്രഹം ഒരു തിയ്യതിയേക്കാള്‍ കുറേ കുറഞ്ഞ് അന്തരം വരുമ്പോള്‍ അത് അപസവ്യമാകുന്നു.
യുദ്ധം :-
രണ്ടു ഗ്രഹങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ഒന്നിന് മുന്‍പിലത്തേക്കാള്‍ സൂക്ഷ്മത കാണപ്പെടുന്നു. ഇതിനെ യുദ്ധം എന്ന് പറയുന്നു. ഇതുകള്‍ കുജാദികള്‍ക്ക് മാത്രമേയുള്ളൂ.