താല്ക്കാലികഃ സ്ഥിരശ്ചൈവം ദ്വിധാ ദേവധ്വജോ ഭവേദ്
ദശമേനാദിമശ്ചിന്ത്യശ്ചതു൪ത്ഥേന സ്ഥിരധ്വജഃ
സാരം :-
ദേവാലയത്തില്‍ താല്‍ക്കാലികധ്വജം, സ്ഥിരധ്വജം എന്നിങ്ങനെ രണ്ടു വിധത്തില്‍ ധ്വജപ്രതിഷ്ഠയുണ്ട്.
ദേവപ്രശ്നത്തില്‍ പത്താം ഭാവംകൊണ്ട് താല്‍കാലിക ധ്വജത്തിന്‍റെയും (താല്‍കാലിക കൊടിമരം)
ദേവപ്രശ്നത്തില്‍ നാലാം ഭാവംകൊണ്ട് സ്ഥിരധ്വജത്തിന്‍റെയും (സ്ഥിര കൊടിമരം) ഗുണദോഷഫലങ്ങളെ ചിന്തിയ്ക്കണം.