വിചാരിച്ച കാര്യം നടക്കുമോ?

ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.

1). ലഗ്നം ശീ൪ഷോദയമാകുകയും ശുഭഗ്രഹരാശിയാകുകയോ ചെയ്യുകയും ചെയ്‌താല്‍ വിചാരിച്ചകാര്യം സംഭവിക്കും.

2). ലഗ്നം പൃഷ്ഠോദയരാശിയാകുകയും ആ ലഗ്നം പാപഗ്രഹക്ഷേത്രമാവുകയും ചെയ്താല്‍ വിചാരിച്ചകാര്യം നടക്കില്ല.

3). ശുഭഗ്രഹങ്ങള്‍ ലഗ്നകേന്ദ്രരാശികളിലും, ത്രികോണരാശികളിലും നില്‍ക്കുകയും പാപഗ്രഹങ്ങള്‍ 3, 6, 11 എന്നീ ഭാവങ്ങളിലും നില്‍ക്കുകയും ചെയ്‌താല്‍ അഭീഷ്ടസിദ്ധിയുണ്ടാകും (വിചാരിച്ച കാര്യം സംഭവിക്കും).


4). പാപഗ്രഹങ്ങള്‍ ലഗ്നകേന്ദ്രരാശികളിലും, ത്രികോണരാശികളിലും നില്‍ക്കുകയും ശുഭഗ്രഹങ്ങള്‍ 3, 6 എന്നീ ഭാവങ്ങളിലും നിന്നാല്‍ വിചാരിച്ചകാര്യം സംഭവിക്കയില്ല. (അഭീഷ്ടസിദ്ധിയുണ്ടാവുകയില്ല).


5). കേന്ദ്രരാശിയുടെ അധിപതിയായ ഗ്രഹം ലഗ്നത്തില്‍ നില്‍ക്കുകയും ലഗ്നാധിപതിയുടെ മിത്രഗ്രഹം (ബന്ധുഗ്രഹം) കേന്ദ്രരാശിയില്‍ നില്‍ക്കുകയും, പാപഗ്രഹങ്ങള്‍ കേന്ദ്രരാശിയിലോ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നില്‍ക്കാതിരിക്കുകയും ചെയ്‌താല്‍ ശുഭഫലം പറയാം (വിചാരിച്ച കാര്യം സംഭവിക്കും).

6). ലഗ്നം മനുഷ്യരാശിയാകുകയും, ശുഭഗ്രഹങ്ങള്‍ ലഗ്നത്തെ ദൃഷ്ടി ചെയ്യുകയും (കന്നി, തുലാം, മിഥുനം, ധനു ആദ്യ പകുതി, കുംഭം എന്നിവ മനുഷ്യരാശി (നരരാശി)) ചെയ്‌താല്‍ വിചാരിച്ച കാര്യം സംഭവിക്കുന്നതായിരിക്കും.

7). ലഗ്നം ചതുഷ്പാദരാശികളായിരിക്കുകയും ആ ലഗ്നത്തിലേയ്ക്ക് പാപഗ്രഹദൃഷ്ടിയുണ്ടായാല്‍ വിചാരിച്ച കാര്യം നടക്കുകയില്ല. (മേടം, ഇടവം, ചിങ്ങം, ധനു രണ്ടാം പകുതി, എന്നീ രാശികള്‍ ചതുഷ്പാദരാശികളാണ്. (നാല്‍ക്കാലി രാശികള്‍).

8). ലഗ്നാധിപതിയായ ഗ്രഹം ലഗ്നത്തെ നോക്കുക. ഭാവാധിപതി (വിചാരിച്ചകാര്യത്തിന്‍റെ അധിപതി) യായ ഗ്രഹം വിചാരിച്ചകാര്യത്തിന്‍റെ  ഭാവത്തെ നോക്കുക കാര്യസിദ്ധിയുണ്ടാകും.

9). ലഗ്നാധിപതിയായ ഗ്രഹവും ഭാവാധിപതി (വിചാരിച്ച കാര്യത്തിന്‍റെ അധിപതി) യായ ഗ്രഹവും പരസ്പരം നോക്കുക (ദൃഷ്ടി ചെയ്യുക), പരസ്പരം രാശി മാറിനില്‍ക്കുക എങ്കില്‍ വിചാരിച്ച കാര്യം നടക്കുന്നതായിരിക്കും.

10). ഒരു കാര്യത്തിനുള്ള ഭാവാധിപതിയായ ഗ്രഹം ലഗ്നത്തേയോ ലഗ്നാധിപനായ ഗ്രഹത്തേയോ ദൃഷ്ടിചെയ്യുകയോ യോഗം ചെയ്യുകയോ (ഒരു രാശിയില്‍ ഒരുമിച്ച് നില്‍ക്കുകയോ)  ചെയ്യുന്നില്ലെങ്കില്‍ വിചാരിച്ച കാര്യം സംഭവിക്കുകയില്ല.

11). ലഗ്നാധിപതിയായ ഗ്രഹവും പതിനൊന്നാം ഭാവാധിപതിയായ ഗ്രഹവും ലഗ്നത്തിലോ പതിനൊന്നാം ഭാവത്തിലോ ഒരുമിച്ചു നിന്നാല്‍ വിചാരിച്ച കാര്യം നടക്കും.

12). ലഗ്നാധിപനായ ഗ്രഹം പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുകയും പതിനൊന്നാം ഭാവാധിപനായ ഗ്രഹം ലഗ്നത്തിലും നിന്നാല്‍ വിചാരിച്ച കാര്യം സംഭവിക്കും. 

***************************





വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.