പഞ്ചമം മന്ത്രസാന്നിദ്ധ്യം
അഷ്ടമം ച നിവേദ്യതാ
സാന്നിദ്ധ്യദ്വിതയാദ് ബിംബ-
സ൪വ്വോത് കൃഷ്ടദ്യുതി൪ഭവേത്.
സാരം :-
ദേവപ്രശ്നത്തില്‍ അഞ്ചാം ഭാവംകൊണ്ട് മന്ത്രസാന്നിദ്ധ്യത്തേയും, എട്ടാം ഭാവംകൊണ്ട് മഹാനിവേദ്യസാന്നിദ്ധ്യത്തേയും ചിന്തിക്കണം. മേല്‍പ്പറഞ്ഞ രണ്ടു സാന്നിദ്ധ്യത്തിങ്കല്‍ നിന്നും ബിംബത്തിനു (വിഗ്രഹത്തിനു) സ൪വ്വോത്കൃഷ്ടമായ തേജസ്സുണ്ടെന്നു പറയണം.