സ്ഥാണൗ വൃഷോ , മുരരിപൗ ഗരുഡോ ദ്വയാത്മാ
ശാ൪ങ്ഗീശ്വരേƒഥ ഗണരാജി മഹാദിമൂഷഃ
ആ൪യ്യേ ഹയഃ ശിഖിഭവേ ശിഖികുക്കുടൗ ച
സിംഹോ നിസുംഭജിതി വാഹനകേതനാങ്കാഃ
സാരം :-
ശിവന് കാളയും, വിഷ്ണുവിന് ഗരുഡനും, ശങ്കരനാരായണന് കാളപ്പുറത്ത് നില്‍ക്കുന്ന ഗരുഡനും, ഗണപതിക്ക് മഹാമൂഷികനും (എലി), അയ്യപ്പന് കുതിരയും, സുബ്രഹ്മണ്യന് മയിലും കോഴിയും, ഭഗവതിക്ക് സിംഹവും എന്നിവ ദേവന്മാരുടെ വാഹനങ്ങളും കൊടിമരത്തിങ്കലുള്ള അടയാളവുമാകുന്നു.