ദേവപ്രശ്നേ ചാദിമേ രോഗസൂത്രേ
ജ്ഞേƒനിഷ്ടസ്ഥേ ദു൪ബ്ബലേ പാപയുക്തേ
പ്രാസാദാന്ത൪മ്മക്ഷികാദിപ്രപീഡാ
ലോപോ വാച്യോ ദേവഗന്ധോപയോഗേ
സാരം :-
ദേവപ്രശ്നത്തില്‍ ആദ്യത്തെ സൂത്രം രോഗമാകയും ബുധന്‍ ബലഹീനനും പാപഗ്രഹയുക്തനുമായി അനിഷ്ട ഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍, ശ്രീകോവിലിന്‍റെ ഉള്ളില്‍ തേനീച്ചക്കൂടുള്ളതിനാലും മറ്റും ഉപദ്രവമുണ്ടെന്നും, ദേവപൂജയ്ക്ക് ചന്ദനവും മറ്റു ഗന്ധവസ്തുക്കളും ഉപയോഗിക്കുന്നത് ഇല്ലാതായിരിക്കുന്നുവെന്നും പറഞ്ഞുകൊള്ളണം.