ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ലഗ്നത്തില്‍ കുജനും ശനിയും നില്‍ക്കുകയും പത്താം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ ശുക്രനും ബുധനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.
2). ലഗ്നത്തില്‍ വ്യാഴം നില്‍ക്കുകയും ആറാം ഭാവത്തില്‍ സൂര്യനും പത്താം ഭാവത്തില്‍ ചന്ദ്രനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.
3). ലഗ്നത്തില്‍ വ്യാഴവും ആറാം ഭാവത്തില്‍ ശുക്രനും പത്താം ഭാവത്തില്‍ സൂര്യനും നിന്നാല്‍ കേസ് ജയിക്കുന്നതായിരിക്കും.