ദേവപ്രശ്നാഭിധാനേ ഭവതി യദി മഹാ-
ജീവസൂത്രാധികത്വേ
സാന്നിദ്ധ്യക്ഷേത്രനിത്യോത്സവസുകൃതധന-
ക്ഷേത്രനാഥാദിസൌഖ്യം
രോഗാധിക്യേ വിവാദം നിഖിലധനവിനാ-
ശാമയാശ്ചോരപീഡാ
സാന്നിദ്ധ്യം നിത്യക൪മ്മാദ്യഖിലമശുഭദം
മൃത്യവോ മൃത്യുസൂത്രേ.
ദേവപ്രശ്നത്തില്‍ ജീവസൂത്രാധിക്യം വന്നാല്‍ ദേവസാന്നിദ്ധ്യം, ക്ഷേത്രത്തിലെ നിത്യോത്സവങ്ങള്‍, സുകൃതാഭിവൃദ്ധിയ്ക്കുള്ള സല്‍ക്ക൪മ്മങ്ങള്‍, ധനം മുതലായവയ്ക്ക് അഭിവൃദ്ധിയുണ്ടാകും. ഊരാളന്‍ മുതലായവ൪ക്ക് ക്ഷേമവും ഉണ്ടായിരിക്കുന്നതാണ്.
ദേവപ്രശ്നത്തില്‍ രോഗസൂത്രാധിക്യം വന്നാല്‍ കലഹവും, എല്ലാ ധനങ്ങള്‍ക്കും നാശവും, ക്ഷേത്ര സംബന്ധികള്‍ക്കു രോഗവും, ആഭരണാദികള്‍ കളവുപോവുകയും ഫലമാകുന്നു.
ദേവപ്രശ്നത്തില്‍ മൃത്യുസൂത്രാധിക്യം വന്നാല്‍ സാന്നിദ്ധ്യം നശിയ്ക്കയും, നിത്യമുള്ള പൂജാദികള്‍ക്കു ലോപം വരികയാല്‍ അശുഭവും, ക്ഷേത്ര സംബന്ധികള്‍ക്കു മരണം ഉണ്ടാവുകയും ഫലമാകുന്നു.