ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധോ
ഗണിതപടു൪വൃത്തവാംശ്ച സത്യവചഃ
വിനയീ വേദാദ്ധ്യായീ
ഗ്രഹയജനപരശ്ച ഭവതു ദൈവജ്ഞഃ
സാരം :-
ജ്യോതിശ്ശാസ്ത്രത്തില്‍ നല്ല പഠിപ്പും ഗണിതത്തില്‍ വേണ്ടപോലെ സാമ൪ത്ഥ്യവും സദൃത്തിയും സത്യനിഷ്ഠയും വിനയവും വേദാദ്ധ്യയനശീലവും സൂര്യാദിഗ്രഹങ്ങളെ ഭക്തിസഹിതം പൂജിക്കുന്നതിനു താല്‍പര്യവും ഉള്ളവന്‍മാത്രമേ ജ്യോതിഷക്കാരനായി ഭാവിക്കുകയുള്ളു. ഈവക ലക്ഷണങ്ങള്‍ പരിപൂ൪ണ്ണമായില്ലെങ്കില്‍ ജ്യോതിഷക്കാരനെന്നുള്ള പേരിന് അവകാശിയല്ലെന്നു സാരം.