ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ഒരു കാര്യത്തിനുള്ള ഭാവാധിപതിയായ ഗ്രഹവും ലഗ്നാധിപതിയായ ഗ്രഹവും ഒരു രാശിയില്‍ ഒരുമിച്ചു നിന്നാല്‍ കാര്യം ഉടന്‍ നടക്കും.
2). ഒരു കാര്യത്തിനുള്ള ഭാവാധിപതിയായ ഗ്രഹവും ലഗ്നാധിപതിയായ ഗ്രഹവും പരസ്പരം ദൃഷ്ടി ചെയ്‌താല്‍ (നോക്കിയാല്‍) കാര്യം ഉടന്‍ നടക്കും.
3). കാര്യം ഉള്‍പ്പെടുന്ന ഭാവാധിപതിയായ ഗ്രഹം ചന്ദ്രനേയോ ലഗ്നത്തേയോ ദൃഷ്ടിചെയ്യുക (നോക്കുക) എങ്കില്‍ കാര്യം ഉടന്‍ നടക്കും.
4). കാര്യം ഉള്‍പ്പെടുന്ന ഭാവാധിപതിയായ ഗ്രഹം ലഗ്നത്തില്‍ നില്‍ക്കാതെ വേറെ ഏതെങ്കിലും രാശിയില്‍ നിന്ന് ലഗ്നാധിപതിയായ ഗ്രഹത്തെ നോക്കുകയും ചെയ്‌താല്‍ വിചാരിച്ച കാര്യം അല്‍പം താമസിച്ചു നടക്കും.
5). കാര്യം ഉള്‍പ്പെടുന്ന ഭാവത്തിനും ലഗ്നലഗ്നത്തിനും ചന്ദ്രനുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ കാര്യം നടക്കുകയില്ല.
6). കാര്യം ഉള്‍പ്പെടുന്ന ഭാവത്തിന്‍റെ അധിപതിയായ ഗ്രഹത്തിനും ലഗ്നാധിപതിയായ ഗ്രഹത്തിനും ചന്ദ്രനുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ കാര്യം നടക്കുകയില്ല.