മന്ത്രം യഥാവിധി ഗുരോസ്സുദിനേ ഗൃഹീത്വാ
തദ്ദേവതാം ജപഹുതപ്രമുഖൈഃ പ്രതോഷ്യ
ജ്ഞാനായ ജാതകഫലസ്യ തു സിദ്ധമന്ത്രഃ
സ്യാദേവ ദൈവവിദിഹാപ്തവചനസ്തഥാ ഹി.
സാരം :-
ജ്യോതിഷക്കാരന്‍ സിദ്ധമന്ത്രനായിരിക്കണം. നല്ല സമയം ഗുരുസന്നിധിയില്‍ നിന്ന് ദക്ഷിണാദികളെക്കൊണ്ട് ഗുരുവിനെ തൃപ്തിപ്പെടുത്തി ഉപദേശം വാങ്ങി ആ മന്ത്രത്തെ ഉരുക്കഴിച്ചും ഹോമിച്ചും സന്തോഷിപ്പിച്ചും മന്ത്രസിദ്ധി വരുത്തി ജാതകഫലനി൪ദ്ദേശത്തിനു യോഗ്യനായിത്തീരണം. ഇവിടെ ജാതകമെന്നുമാത്രം പറഞ്ഞുവെങ്കിലും "ജാതകേ യദ്യദുദ്ദിഷ്ടം തദ്വല്‍ പ്രശ്നേപി ചിന്തയേല്‍" എന്നും മറ്റും ഇനി പറയാന്‍ ഭാവമുള്ളതുകൊണ്ട് പ്രശ്നഫലനി൪ദ്ദേശത്തിനുകൂടി ജ്യോതിഷി യോഗ്യനായിത്തീരണം.