ശിഖിനി ജീവനദേ ധരണീസുതേ
ബലയുതേ ശുഭവ൪ഗ്ഗദൃഗന്വിതേ
നിയതമായുധദീപവിശേഷതഃ
ശുഭമതോ ധരണീധനവൃദ്ധയഃ.
സാരം :-
ദേവപ്രശ്നത്തില്‍ അഗ്നിസൂത്രം ജീവനാകയും ചൊവ്വാഗ്രഹം ബലവും ശുഭവ൪ഗ്ഗസ്ഥിതിയും ശുഭഗ്രഹദൃഷ്ടിയുമുള്ളവനാകയും ചെയ്‌താല്‍ ക്ഷേത്രത്തില്‍ ആയുധവും നിത്യമുള്ള ദീപവിശേഷങ്ങളും നിമിത്തം ശുഭം വ൪ദ്ധിക്കുന്നുവെന്നും ഭൂമി, ധനം, നാല്‍ക്കാലികള്‍ എന്നിവയ്ക്ക് അഭിവൃദ്ധിയുണ്ടെന്നും പറയണം.