വിലിഖ്യ ചക്രം പ്രവികീര്യ ചാക്ഷതം
സംപൂജ്യ ഭക്ത്യാഥ കൃതേƒഷ്ടമംഗലേ
ആരാദ്ധ്യ രാശിം കനകേന സംസ്പൃശേല്‍
പ്രഷ്ടാ വരാടീ൪വിഭജേച്ച ദൈവവില്‍.
സാരം :-
രാശിചക്രം വരച്ചതിനുശേഷം ആ രാശിഖണ്ഡത്തില്‍ അക്ഷതം (പുഷ്പം) വിതരണം. പിന്നീട് ഭക്ത്യാദാരങ്ങളോടു കൂടെ പരമശിവന്‍ (ദക്ഷിണാമൂ൪ത്തി) മുതലായവരെ പൂജിക്കണം. പിന്നെ വിധിപ്രകാരം അഷ്ടമംഗലം ഉണ്ടാക്കുന്നതിന് ആരംഭിക്കണം. ഈശ്വരപ്രാ൪ത്ഥനയോടുകൂടി സ്വ൪ണ്ണത്തെ രാശിചക്രത്തിലെ രാശിഖണ്ഡത്തില്‍ വയ്ക്കണം. അപ്പോള്‍ ദൈവജ്ഞന്‍ (ജ്യോതിഷി) കവിടികളെ മൂന്നായി ഭാഗിക്കുകയും വേണം. ഈ ഘട്ടത്തില്‍ അഷ്ടമംഗലം എന്നുപറയപ്പെടുന്നത് കവിടികളെ മൂന്നായി വിഭജിച്ച് അവയില്‍ ഓരോ ഭാഗങ്ങളില്‍ നിന്നും എട്ടുകവിടിവീതം കളഞ്ഞു (കുറച്ചു) ബാക്കി ശേഷിക്കുന്ന സംഖ്യകളെ അഷ്ടമംഗല സംഖ്യ എന്ന് പറയുന്നു. ഇത് ഗണിതതാന്യായപ്രകാരം ഏകസ്ഥാനദശസ്ഥാനശതസ്ഥാനമായിരിക്കും.