ദ്വിതീയസൂത്രേ യദി ജീവനാഖ്യേ
ശുക്രേ ബലാഢ്യേ ശുഭവ൪ഗ്ഗയുക്തേ
തടാകകൂപാദി ശുചിം തദീയ-
ജലാഭിഷേകാച്ഛുചിമാഹുരീശേ.
സാരം :-
രണ്ടാമത്തെ സൂത്രം ജീവനാകയും ശുക്രന്‍ ബലവാനും ശുഭവ൪ഗ്ഗസ്ഥനുമാകയും ചെയ്‌താല്‍ ക്ഷേത്രത്തിലെ കുളം, കിണ൪ മുതലായ ജലാശയങ്ങള്‍ വളരെ ശുദ്ധമായും വൃത്തിയായും ഇരിക്കുന്നുണ്ടെന്നും അതിലെ വെള്ളംകൊണ്ടുള്ള അഭിഷേകാദികളാല്‍ ദേവന് ശുദ്ധിയുണ്ടാകുന്നുണ്ടെന്നും പറയണം.