ദാതവ്യമപാപേഭ്യോ
നിപുണമതിഭ്യഃ പ്രശാന്തശീലേഭ്യഃ
ശുഭദിവസേ ഗുരുലഗ്നേ
ചന്ദ്രേ മൃദുശീഘ്രവ൪ഗ്ഗസ്ഥേ.
മകീര്യം, ചിത്ര (ചിത്തിര), അനിഴം, രേവതി, അശ്വതി, പൂയം, അത്തം എന്നീ നക്ഷത്രങ്ങള്‍ വരുന്ന ശുഭദിവസം വ്യാഴോദയസമയത്ത് ശാന്തന്മാരായും ബുദ്ധിമാന്മാരായും പുണ്യവാന്മാരായും ഉള്ള ശിഷ്യ൪ക്ക് ജ്യോതിശ്ശാസ്ത്രം ഉപദേശിക്കാന്‍ ആരംഭിക്കേണ്ടതാണ്.
**********************************
ബലിഹോമഗന്ധപുഷ്പൈരാദിത്യാദീന്‍ ഗ്രഹാന്‍ സമഭ്യ൪ച്യ
പ്രാരഭ്യമിദം ശാസ്ത്രം വിധിവല്‍ കൃത്വാ ഗുരോഃ പൂജാം.
ജ്യോതിഷം പഠിക്കുന്ന വ്യക്തിക്കള്‍ക്ക് വിധിച്ചിട്ടുള്ള മന്ത്രങ്ങളെക്കൊണ്ടും മറ്റും ഹോമംചെയ്ത്, അതാതു ഗ്രഹങ്ങളെ ആവാഹിച്ച് ഗന്ധപുഷ്പാദികളെക്കൊണ്ട് പൂജിച്ചു സൂര്യാദികളായ ഗ്രഹങ്ങള്‍ക്ക് ബലിചെയ്യണം. വിധിപ്രകാരം തന്നെ ഗുരുപൂജയും നടത്തണം. അതിനുശേഷം ജ്യോതിഷപഠനം ആരംഭിക്കണം.