രുജി ജലേ ഭൃഗുജേ വിബലേ, ജലേ
ശിഥിലദു൪ബ്ബലജന്തുവിനാശനം
കുസുമസന്തതിസഞ്ചിതപാദപ-
ക്ഷപണമേവ വദന്തി പുരാവിദഃ
ദേവപ്രശ്നത്തില്‍ രണ്ടാമത്തെ സൂത്രം രോഗമാകയും ശുക്രന്‍ ബലഹീനനാകയും ചെയ്‌താല്‍, ചിലന്തി, പുഴുക്കള്‍ മുതലായ ദു൪ബ്ബലജന്തുക്കള്‍ (വിഷജന്തുക്കളുമാകാം) ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ ചത്തു കിടക്കുന്നുണ്ടെന്നും, അതിനാല്‍ വെള്ളം കേടു വന്നിരിക്കുന്നുവെന്നും ക്ഷേത്രത്തിലെ വിശിഷ്ടപുഷ്പവൃക്ഷങ്ങള്‍ നശിച്ചിരിക്കുന്നുവെന്നും പറയണം. ശുക്രന്‍റെ രാശ്യംശങ്ങളനുസരിച്ചു ജന്തുക്കളേയും വൃക്ഷങ്ങളെയും ഊഹിച്ചു പറയണം.