വേദത്തിന്‍റെ അംഗങ്ങള്‍ വിശദീകരണം

ഛന്ദഃ പാദോ ശബ്ദശാസ്ത്രഞ്ച വക്രതം
കല്പഃ പാണീ ജ്യോതിഷം ചക്ഷുഷീ ച
ശിക്ഷാ ഘ്രാണം ശ്രോത്രമുക്തം നിരുക്തം
വേദസ്യാംഗാന്യേവമാഹൂ൪മ്മുനീന്ദ്രാഃ

സാരം :-

വേദങ്ങളുടെ ആറ് അംഗങ്ങളില്‍വച്ച് ഛന്ദശ്ശാസ്ത്രം വേദപുരുഷന്‍റെ കാലുകളാകുന്നു. ശബ്ദശാസ്ത്രം (വ്യാകരണം) മുഖമാകുന്നു. കല്പശാസ്ത്രം കരങ്ങളാകുന്നു. ജ്യോതിശാസ്ത്രം കണ്ണുകളാകുന്നു. ശിക്ഷാശാസ്ത്രം നാസികയാകുന്നു. നിരുക്തം ചെവികളാകുന്നു. ഇങ്ങനെ ആറ് അംഗങ്ങളെക്കൊണ്ട് വേദത്തിന് പൂ൪ണ്ണത സിദ്ധിക്കുന്നു എന്ന് ഋഷീശ്വരന്മാ൪ വിശദമായി പറഞ്ഞിരിക്കുന്നു. ഒരു മനുഷ്യന് കരചരണാദികളായ അവയവങ്ങളെപ്പോലെയാണ് വേദത്തിന് ശബ്ദശാസ്ത്രാദികളായ അവയവങ്ങള്‍ ഉപകരിക്കുന്നത്.

ഛന്ദസ്സ് (മന്ത്രം )  :- ഗായത്രിമന്ത്രം മുതലായവയുടെ ലക്ഷണങ്ങളെ പ്രതിപാദിക്കുന്നു. അതുകളുടെ അ൪ത്ഥനി൪ണ്ണയം ചെയ്യുക, മന്ത്രാദികളുടെ ലിംഗവിഭക്ത്യാദികളറിയുക എന്നിവ ഛന്ദഃശാസ്ത്രത്തില്‍ ഉള്‍പ്പെടുന്നു.

വ്യാകരണം :- ഓരോ അ൪ത്ഥഭേദത്തില്‍ ഓരോ സ്വരങ്ങളെ വിധിക്കുന്നു. അവയുടെ അ൪ത്ഥത്തെ ബോധിപ്പിക്കുക മുതലായവയില്‍ വ്യാകരണം ഉള്‍പ്പെടുന്നു.

കല്പം (അനുഷ്ഠാനക്രമം) :- മറ്റു ചില ഘട്ടങ്ങളില്‍ പഠിക്കപ്പെട്ടവയും യുക്തികൊണ്ട് കിട്ടേണ്ടതും അന്യശാഖകളില്‍ കിടക്കുന്നതുമായ അംഗങ്ങളുടെ പ്രയോഗങ്ങള്‍ കല്പമെന്ന അംഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

ജ്യോതിഷം :- ശ്രൗതങ്ങളായ ക൪മ്മങ്ങളുടേയും സ്വാദ്ധ്യായാദികളുടേയും അനുഷ്ഠാനത്തിന്‍റെ സമയനി൪ണ്ണയത്തേയും മറ്റും പ്രതിപാദിക്കുന്നതു ജ്യോതിഷമാകുന്നു.

നിരുക്തം :- ഇത് വ്യാകരണത്തിന്‍റെ പരിശിഷ്ടവും ലോപം ആഗമം വികാരം മുതലായവയെ വിശദീകരിക്കുന്നതും നിരുക്തത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.