ആചാര്യവചനം ഗ്രാഹ്യം ക്ഷേത്രാചാരാദിവൃത്തിഷു
തേഷാം ത൪ക്കേ തു ദൈവജ്ഞവാക്യം ഗ്രാഹ്യം സുചിന്തിതം
തത്രാപി സംശയഗ്രസ്തേ ഭക്തൈഃ വിദ്യാജ്ജനോംഗിതം
കാലദേശോചിതം ജ്ഞാത്വാ ഗ്രാഹ്യം ചൈതന്യവൃദ്ധയേ
ശ്രൂത്യാ യുക്ത്യാ ചിന്തയിത്വാ കാലദേശാനുസാരതഃ
നവീനം താന്ത്രികാചാരം സ്ഥാപനീയം സുഖാപ്തയേ.
സാരം :-
ക്ഷേത്രകാര്യങ്ങളില്‍ തന്ത്രിയുടെ വാക്യമാണ് പ്രധാനം.
ക്ഷേത്രസംബന്ധമായ ആചാരങ്ങളില്‍ തന്ത്രിയുടെ വാക്കുതന്നെയാണ് അന്തിമപ്രമാണം. തന്ത്രിക്ക് സംശയം വന്നാല്‍ അവിടെ ദൈവജ്ഞന്‍റെ (ജ്യോതിഷിയുടെ) വാക്യമാണ് പ്രമാണം. ദൈവജ്ഞനില്‍ നിന്നും തൃപ്തികരമായ സമാധാനം ലഭിച്ചില്ലെങ്കില്‍ തന്ത്രശാസ്ത്രം അറിയാവുന്ന പണ്ഡിതന്മാരുമായി ച൪ച്ച ചെയ്ത് തീരുമാനമെടുത്ത് ക്ഷേത്രത്തില്‍ ദേവചൈതന്യാഭിവൃദ്ധിക്കുവേണ്ട കാര്യങ്ങള്‍ ചെയ്യണം