ബ്രാഹ്മസ്സൗരശ്ച വാസിഷ്ഠോ രൗമശഃ പൌലിശസ്തഥ
സിദ്ധാന്താ ഇതി പഞ്ച സ്യുഃ കഥ്യന്തേ ഖലു തദ്ഭിദാഃ
ജ്യോതിഷത്തില്‍ അഞ്ചു സിദ്ധാന്തങ്ങള്‍ ഉണ്ട്. ബ്രഹ്മസിദ്ധാന്തം, സൂര്യസിദ്ധാന്തം, വസിഷ്ഠസിദ്ധാന്തം, രോമശസിദ്ധാന്തം, പൗലിശ സിദ്ധാന്തം എന്നിവയാണവ. ഇവ കാലഭേദങ്ങളനുസരിച്ചു പ്രത്യക്ഷങ്ങളായുമപ്രത്യക്ഷങ്ങളായുമാണിരിക്കുന്നത്.