നാഥാശ്ച ബുധശുക്രാരമന്ദജീവാഃ ക്രമാദിമേ
തേഷാം ബലാബലത്വേന ഗുണദോഷാംശ്ച ചിന്തയേദ്
സാരം :-
സാമാന്യസൂത്രത്തിന്‍റെ അധിപന്‍ ബുധന്‍
ആധിപത്യസൂത്രത്തിന്‍റെ അധിപന്‍ ശുക്രന്‍
അംശകസൂത്രത്തിന്‍റെ അധിപന്‍ കുജന്‍
നക്ഷത്രസൂത്രത്തിന്‍റെ അധിപന്‍ ശനി
മഹാസൂത്രത്തിന്‍റെ അധിപന്‍ വ്യാഴം
മേല്‍പ്പറഞ്ഞ ഗ്രഹങ്ങളാണ് പഞ്ചമഹാസൂത്രങ്ങളുടെ അധിപന്മാ൪, ആയതിനാല്‍ മേല്‍പ്പറഞ്ഞ ഗ്രഹങ്ങളുടെ ബലാബലങ്ങളറിഞ്ഞ് ദേവപ്രശ്നത്തില്‍ ഗുണദോഷഫലങ്ങളെ ചിന്തിയ്ക്കണം.