സംപ്രേര്യമാണസ്ത്വവശശ്ശരീരീ
പ്രസഹ്യ ദൈവേന ശുഭാശുഭേന
ജോതി൪വ്വിദഃ സന്നിധിമേതി യസ്മാല്‍
പ്രശ്നോ ഹ്യതോ ജന്മസമഃ ഫലേഷു.
സാരം :-
തങ്ങള്‍ക്കുവരാന്‍ പോകുന്ന ശുഭാശുഭത്താല്‍ ഈശ്വരപ്രേരണകൊണ്ടാല്ലോ പൃച്ഛകന്‍ (ഫലമറിയേണ്ടയാള്‍) ജ്യോതിഷിയുടെ സമീപത്തില്‍ ചെല്ലുന്നത്. അതിനാല്‍ ഫലനിരൂപണത്തിലെ പ്രശ്നവും ജാതകത്തോടു സമാനമാകുന്നു. ഈശ്വരശക്തികൊണ്ട് മനുഷ്യന്‍ ജനിക്കുന്നതുപോലെ ഈശ്വരശക്തികൊണ്ടുതന്നെയാണ് ഫലമറിയേണ്ടയാള്‍ ദൈവജ്ഞന്‍റെ (ജ്യോതിഷിയുടെ) മുന്‍പില്‍ ചെല്ലുന്നത്. അതുകൊണ്ട് ജന്മലഗ്നംപോലെത്തന്നെ പ്രഷ്ടാവിന്‍റെ പ്രശ്നസമയത്തെ ആരൂഢരാശിക്കും ലഗ്നരാശിക്കും പ്രാമാണ്യമുണ്ടെന്നു ഗ്രഹിക്കേണ്ടതാണ്.
**************************
ജന്മലഗ്നതയാ പ്രശ്നലഗ്നം സങ്കല്‍പ്യ പണ്ഡിതഃ
ജാതകേ യദ്യദുദ്ദിഷ്ടം തദ്വല്‍ പ്രശ്നേƒപി ചിന്തയേല്‍.
സാരം :-
ജനനലഗ്നത്തെ ആശ്രയിച്ചാണല്ലോ ജാതകഫലം വിചാരിക്കുന്നത്. ആ സ്ഥാനത്ത് പ്രശ്നലഗ്നത്തേയോ ആശ്രയിച്ചിട്ട് അറിവുള്ള ദൈവജ്ഞന്‍ (ജ്യോതിഷി) ഫലങ്ങളെയെല്ലാം വിചാരിക്കണം.