പഞ്ചമം ഖരസംയുക്തം
മന്ത്രസാന്നിദ്ധ്യദോഷയുക്
നീചേ മൌഢ്യേ തഥാ ഖേടേ
മന്ത്രഹാനി൪ഭവേധ്രുവം.
സാരം :-
ദേവപ്രശ്നത്തില്‍ അഞ്ചാം ഭാവത്തില്‍ പാപഗ്രഹസംബന്ധമുണ്ടായാല്‍ മന്ത്രത്തിനു ദോഷമുണ്ടെന്നും, അഞ്ചാം ഭാവാധിപതിയായ ഗ്രഹത്തിന് മൌഢ്യം, നീചസ്ഥിതി മുതലായ ദോഷങ്ങളുണ്ടെങ്കില്‍ നിശ്ചയമായും മന്ത്രഹാനിയുണ്ടെന്നും പറയണം