പയസി മൃതികരേƒച്ഛേƒനിഷ്ടഭാവാധിനാഥ-
ത്രിദശഗുരുസമേതേƒനിഷ്ടഗേ ക്ഷേത്രദേശേ
അധികകദനനഷ്ടബ്രഹ്മരക്ഷോനിവാസാ-
ന്നിയതമശുചിമേവ പ്രാദിശേത്തന്നിവേദ്യേ.
സാരം :-
ദേവപ്രശ്നത്തില്‍ രണ്ടാമത്തെ സൂത്രം മൃത്യുവാകയും ശുക്രന്‍ അനിഷ്ടസ്ഥാനാധിപനായ വ്യാഴഗ്രഹത്തോടുകൂടി അനിഷ്ടഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ക്ഷേത്രപ്രദേശത്തുവെച്ച് അധികം ദുഃഖിച്ചും കഷ്ടപ്പെട്ടും മരിച്ച ഒരു ബ്രാഹ്മണന്‍റെ പ്രേതം ക്ഷേത്രത്തിലുള്ളതിനാല്‍ ദേവന്‍റെ നിവേദ്യം അശുദ്ധിയായിത്തീരുന്നുവെന്നും പറയണം. ശുക്രനോടുകൂടിയ ഗ്രഹങ്ങളനുസരിച്ച് വേറെ പ്രതങ്ങളേയും വിചാരിക്കാവുന്നതാണ്. ഈ ശുക്രന്‍റെ രാശ്യംശങ്ങളനുസരിച്ച് ജലമരണാദികളേയും ഊഹിയ്ക്കണം.