ഖേ ജീവേ ദേവപൂജ്യേ ശുഭയുതിദൃഗുപേ-
തേ ബലാഢ്യേ ച സുസ്ഥേ
ദേവപ്രീതിം വിദധ്യാദ്ധരണിസുമനസാം
തോഷമാചാ൪യ്യതുഷ്ടിം
രോഗേ ദേവസ്വഹാനിം പരിജനകലഹം
ബിംബനൈവേദ്യഭംഗം
മൃത്യൗ ക്ഷേത്രേശനാശം ജനപദവിപദം
കോശഹാനിം ച ദദ്യാദ്
ദേവപ്രശ്നത്തില്‍ ആകാശസൂത്രം ജീവനാകയും വ്യാഴത്തിനു ശുഭഗ്രഹയോഗദൃഷ്ടികളും, ബലവും, ഇഷ്ടഭാവസ്ഥിതിയും ഉണ്ടാവുകയും ചെയ്‌താല്‍ ദേവപ്രീതിയും ബ്രാഹ്മണപ്രീതിയും ആചാര്യ (തന്ത്രി) പ്രീതിയും ഉണ്ടാവുന്നതാണ്.
ദേവപ്രശ്നത്തില്‍ ആകാശസൂത്രം രോഗമായാല്‍ ദേവസ്വത്തിന് നാശവും, പരിജനങ്ങള്‍ (ശാന്തിക്കാ൪, കഴകക്കാ൪ മുതലായവ൪) തമ്മില്‍ കലഹവും ബിംബത്തിനു മുറിവുണ്ടാവുകയും നിത്യം നിവേദ്യം മുടങ്ങുകയും ഫലമാകുന്നു.
ദേവപ്രശ്നത്തില്‍ ആകാശസൂത്രം മൃത്യുവാകയാല്‍ ഊരാളന്മാ൪ക്കു നാശവും, ക്ഷേത്രത്തിന്‍റെ സമീപപ്രദേശങ്ങളില്‍ അന൪ത്ഥങ്ങള്‍ സംഭവിക്കുകയും, ഭണ്ഡാരം നശിക്കുകയും ഫലമാകുന്നു.