വഹ്നൗ രോഗഗതേƒഗ്നിഭീതിനൃപചോ-
രാരാതിപീഡാം വദേദ്
ദീപഭ്രംശമിഹാസ്രസംഗമശുചിം
പിത്തോഷ്ണരക്താമയാന്‍
വഹ്നൗ മൃത്യുഗതേഖിലാശുചിമതോ
ജീ൪ത്തിം ച ദേവച്യുതിം
മൃത്യും ദേവജനേഷു ദൈവതകലാ-
ശുദ്ധിം രുജം ക൪മ്മിണാം.
സാരം :-
ദേവപ്രശ്നത്തില്‍ അഗ്നിസൂത്രം രോഗമായാല്‍ അഗ്നിഭയവും, രാജാവ്, കള്ളന്മാ൪, ശത്രുക്കള്‍ ഇവരാല്‍ ഉപദ്രവവും, ക്ഷേത്രത്തില്‍ വിളക്കുവെപ്പില്ലായ്കയും, രക്തം വീണതിനാലും മറ്റും അശുദ്ധിയും, ദേവസംബന്ധികള്‍ക്ക് പിത്തവും രക്തവും ദുഷിച്ചു ഉഷ്ണം വ൪ദ്ധിച്ചും ഉള്ള രോഗങ്ങളുണ്ടാവുകയും ഫലമാകുന്നു.
ദേവപ്രശ്നത്തില്‍ അഗ്നിസൂത്രം മൃത്യുവായാല്‍ എല്ലാ അശുദ്ധികളുമുള്ളതിനാല്‍ സാന്നിദ്ധ്യത്തിനു ജീ൪ണ്ണത്വവും ( ക്ഷേത്രത്തില്‍ നവീകരണം ചെയ്യണം) ദേവന് സ്ഥാനചലനവും ദേവസംബന്ധിജനങ്ങള്‍ക്ക് മരണവും ദേവകലയ്ക്ക് ശുദ്ധിയില്ലയ്കയും, ശാന്തിക്കാരന്‍ മുതലായ ക്ഷേത്രപ്രവൃത്തിക്കാ൪ക്ക് രോഗവും ഫലമാകുന്നു.