മേഷാദ്യാ രാശയഃ സ്വസ്വസ്ഥാനേ സ്വാശ്രിതഭേ ഗ്രഹാഃ
പരിവാരതയാ പൂജ്യാ ഗുളികശ്ച സ്വനാമഭിഃ
സാരം :-
രാശിചക്രത്തില്‍ മദ്ധ്യേയുള്ള പത്മം ഒഴികെയുള്ള പന്ത്രണ്ടു ഖണ്ഡങ്ങള്‍ പന്ത്രണ്ടു രാശികളാകുന്നു. മേടം, ഇടവം, മിഥുനം, ക൪ക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെ പന്ത്രണ്ടു രാശികളായി തരം തിരിച്ചിരിക്കുന്നു. ഇവയില്‍ ഓരോ രാശികളെ അതാതു സ്ഥാനങ്ങളില്‍തന്നെ പൂജിക്കേണ്ടതാണ്. അതായത് മേഷായ നമഃ, വൃഷായ നമഃ, മിഥുനായ നമഃ എന്നിങ്ങനെയാണ്. സൂര്യന്‍ മുതല്‍ ഗുളികന്‍വരെയുള്ള ഗ്രഹങ്ങളെ അവരവ൪ നില്‍ക്കുന്ന രാശിയില്‍വച്ച് പൂജിക്കേണ്ടതാണ്. അതായത് സൂര്യായ നമഃ, ചന്ദ്രായ നമഃ, എന്നിങ്ങനെയാണ് പൂജിക്കേണ്ടത്.
ഗ്രഹങ്ങള്‍ പരമശിവന്‍റെ പരിവാരങ്ങളാണ്. പൂജാവിധി തന്ത്രസമുച്ചയം മുതലായ ഗ്രന്ഥങ്ങളില്‍ നിന്ന് അറിയേണ്ടതാണ്.
********************
ബ്രഹ്മാ൪പ്പണാന്തേ വാഗ്ദേവിം ഗുരുഞ്ചാപൃഷ്ടമംഗലേ
പുഷ്പൈരാരാധ്യ വന്ദേത പ്രദീപേ ച തഥാ ശ്രിയം
സാരം :-
മേല്‍പ്പറഞ്ഞവണ്ണം രാശിഗ്രഹപൂജകളോടുകൂടി ബ്രഹ്മാ൪പ്പണം ചെയ്തതിനുശേഷം അഷ്ടമംഗലത്തില്‍ സരസ്വതിയേയും ഗുരുവിനേയും വിളക്കില്‍ ലക്ഷ്മീദേവിയേയും പുഷ്പംകൊണ്ട് ആരാധിച്ചു നമസ്ക്കരിക്കണം.