വിധിവന്മന്ത്രാഃ പഠിതാ
ഭവന്തി സ൪വാ൪ത്ഥസാധകാ ലോകേ
ഏവം സഫലം ശാസ്ത്രം
ഭവതീ ഹി വിധിപൂ൪വകം പഠിതം - ഇതി.
സാരം :-
മന്ത്രങ്ങള്‍ വിധിപ്രകാരം അഭ്യസിച്ചാല്‍ മന്ത്രങ്ങളെ ഈ ലോകത്തില്‍ എന്തും സാധികാവുന്നതാണ്. മന്ത്രങ്ങള്‍ക്ക് അവാച്യങ്ങളും അനന്തങ്ങളുമായ ശക്തികളുണ്ട്. അതുപോലെ ജ്യോതിശ്ശാസ്ത്രവും വിധിപോലെ അഭ്യസിക്കുന്നതായാല്‍ സഫലമായിത്തന്നെ തീരുന്നതാണ്.